റായ്പൂരിൽ നടന്ന ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടി20യിൽ 32 പന്തിൽ 76 റൺസ് അടിച്ചെടുത്ത് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു ഇഷാൻ കിഷൻ. മറ്റുള്ളർ നിറം മങ്ങിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായുള്ള കൂട്ടുക്കെട്ടിൽ വെടിക്കെട്ട് ബാറ്റിംഗ് വിരുന്നാണ് ഒരുങ്ങിയത്. ന്യൂസിലന്ഡിനെതിരായ മത്സരത്തിലെ ഇഷാന്റെ തകർപ്പൻ ബാറ്റിംഗിനെ പ്രശംസിച്ചതോടൊപ്പം വിമർശനവും ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂസിലന്ഡ് മുന്താരം.
രണ്ടാം ടി20യിൽ 11 ബൗണ്ടറിയും, 4 സിക്സറുകളും അടക്കം 76 റൺസ് നേടി കളിയിലെ താരമായിട്ടും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാന് കിഷനെ വിമർശിച്ചിരിക്കുകയാണ് ന്യൂസിലന്ഡ് മുന്താരവും കമന്റേറ്ററുമായ സൈമണ് ഡൂള്. ഇഷാൻ കിഷന്റെ പവർ ഹിറ്റിംഗിനെ വാനോളം പുകഴ്ത്തിയ ഡൂൾ, ഇഷ് സോധിക്കെതിരെ മിഡ് വിക്കറ്റിന് മുകളിലൂടെ അടിച്ച പുൾ ഷോട്ട് അതിശയകരമായിരുന്നുവെന്നും പറഞ്ഞു. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്റെ പ്രഹരശേഷി ഈ മത്സരത്തിലും പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനത്തിനൊപ്പം 209 എന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നെങ്കിൽ ന്യൂസിലാൻഡ് 280 റൺസ് നേടിയാലും വിജയിക്കാനാകില്ലെന്നും സൈമണ് പരിഹസിച്ചു.
വിമർശനവും പരിഹാസവും മാത്രമല്ല, ഹാർദിക് പാണ്ഡ്യയെയും റിങ്കു സിംഗിനെയും പോലുള്ള ടോപ് ഹിറ്റർമാർക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിക്കാത്തത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് ഡൂൾ കൂട്ടിച്ചേർത്തു. ടി20 ലോകകപ്പിന് മുന്നോടിയായി താരനഗൽ തിരികെ ഫോമിലേക്ക് തിരികെ എത്തുന്നതും, അവരുടെ അനുഭവസമ്പത്തും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണെന്നും ഈ ഇന്ത്യൻ ടീമിനെ എതിരാളികൾ ഭയപ്പെടണമെന്നും സൈമൺ ഡൂള് മുന്നറിയിപ്പും നൽകി. നിലവിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.
Content highlights: He scored 76 runs off 32 balls, and he was the man of the match, yet the former New Zealand player criticized Ishan Kishan