ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും ബാറ്റിങ്ങിൽ ഫ്ളോപ്പായതിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെതിരെ ആരാധകരുടെ വിമർശനങ്ങളും അധിക്ഷേപങ്ങളും ശക്തമാവുകയാണ്. ആദ്യ മത്സരത്തിൽ 10 റൺസ് നേടി മടങ്ങിയ താരം രണ്ടാം മത്സരത്തിൽ വെറും ആറ് റൺസ് നേടി പുറത്തായി. മാറ്റ് ഹെൻറിയുടെ പന്തിലാണ് സഞ്ജു രണ്ടാം മത്സരത്തിൽ പുറത്തായത്.
കുറേ കാലത്തിന് ശേഷം ഇന്ത്യയുടെ ഓപ്പണിങ് പൊസിഷനിലേക്ക് തിരികെയെത്തിയ സഞ്ജു സാംസണിൽ ക്രിക്കറ്റ് ആരാധകർക്ക് വാനോളം പ്രതീക്ഷകളായിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. ആരാധകരെ തുടർച്ചയായി നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് സഞ്ജുവിനെതിരെ ആക്രമണം കടുത്തത്. വർഷങ്ങൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ നിർണായക ഇന്നിങ്സ് കളിച്ചതിനു പിന്നാലെ സഞ്ജുവിന് പകരം ഇഷാനെ ഓപ്പണറാക്കണമെന്നുള്ള മുറവിളിയും ഉയർന്നു കഴിഞ്ഞു.
സഞ്ജു മോശം താരമാണെന്നും പിആർ വർക്കുകളുടെ കരുത്തിലാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത് എന്നിങ്ങനെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. 'സഞ്ജുവിനെ ടീമിലെടുക്കുന്നു, പ്രകടനം നടത്താത്തതുകാരണം പുറത്താക്കുന്നു, പിആർ ടീമിനെ സജ്ജമാക്കുന്നു, വീണ്ടും ടീമിലെത്തുന്നു', 'കണ്ടതിൽ വെച്ച് അങ്ങേയറ്റം മോശം കളിക്കാരൻ', 'സേവനങ്ങൾക്ക് നന്ദി' എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. സഞ്ജു വിരമിക്കാൻ സമയമായെന്നും ആരാധകരിൽ ചിലർ കുറിക്കുന്നുണ്ട്.
Meet Sanju Samson:--Gets select in the team -Didnt perform -kicked out form the team -kicked justice gang for PRMost Fraud Player Never Ever Sees ? pic.twitter.com/TmnpitrP0f
Sanju Samson for you 😊 pic.twitter.com/nOYXjljvGn
Justice for Sanju Samson. Thank you for your services pic.twitter.com/cpgr6nG9od
ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും നിരാശപ്പെടുത്തുന്നത് തുടർന്നാൽ പ്ലേയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം ടി20യിൽ തിലക് വർമ തിരിച്ചെത്തിയാൽ ഇഷാനായിരിക്കും വിക്കറ്റ് കീപ്പറായി നറുക്ക് വീഴുക.
Content Highlights: IND vs NZ 2nd T20: Sanju Samson is Fraud player, fans reacts after Flop shows