'സഞ്ജു.. എപ്പോഴും ഒരേ സ്പീഡിൽ വണ്ടി ഓടിക്കാൻ സാധിക്കില്ല'; ഉപദേശവുമായി മുൻ താരം

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിലെയും മോശം ബാറ്റിങ് പ്രകടനത്തിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഉപദേശവുമായി മുൻ താരം

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിലെയും മോശം ബാറ്റിങ് പ്രകടനത്തിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഉപദേശവുമായി മുൻ താരം ഡബ്ല്യു വി രാമൻ. ആദ്യ മത്സരത്തിൽ 10 റൺസ് നേടി മടങ്ങിയ താരം രണ്ടാം മത്സരത്തിൽ വെറും ആറ് റൺസ് നേടി പുറത്തായി. മാറ്റ് ഹെൻറിയുടെ പന്തിലാണ് സഞ്ജു രണ്ടാം മത്സരത്തിൽ പുറത്തായത്.

കുറേ കാലത്തിന് ശേഷം ഓപ്പണിങ് പൊസിഷനിലേക്ക് തിരികെയെത്തിയ സഞ്ജു സാംസണിൽ ക്രിക്കറ്റ് ആരാധകർക്ക് വാനോള് പ്രതീക്ഷകളായിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല.

പന്തിന്റെ വേഗതക്ക് അനുസരിച്ച് ബാറ്റിന്റെ സ്പീഡ് സഞ്ജു ക്രമീകരിച്ചില്ലെങ്കിൽ സഞ്ജു ഒരിക്കലും സ്ഥിരതയുള്ള ബാറ്ററാകില്ലെന്ന് രാമൻ പറഞ്ഞു. ' പന്തിന്റെ സ്പീഡ് അനുസരിച്ച് ബാറ്റിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ സഞ്ജു ഒരു സ്ഥിരതയില്ലാത്ത ബാറ്ററായി ഒരുപാട് നാൾ തുടരും. സിമ്പിളായി പറഞ്ഞാൽ നമുക്ക് ഒരിക്കലും വണ്ടി ഒരേ സ്പീഡിൽ ഓടിക്കാൻ സാധിക്കില്ല,' ഡബ്ല്യു രാമൻ എക്‌സിൽ കുറിച്ചു.

അതേസമയം മറ്റൊരു വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽ തകർത്തടിച്ചു. 32 പന്തിൽ 76 റൺസ് നേടി താരം കളിയിലെ താരമായി.

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി-20 യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇഷാൻ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താവാതെ 82 റൺസ് നേടി. ശിവം ദുബെ 18 പന്തിൽ 36 റൺസെടത്തു. മലയാളി താരം സഞ്ജു സാംസൺ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. പൂജ്യത്തിനാണ് താരം പുറത്തായത്.

Content Highlights- Ex Indian player advices Sanju Samson to play according to pace of the Game

To advertise here,contact us