സ്മിത്തിന് വീണ്ടും വെടിക്കെട്ട് ഫിഫ്റ്റി; ബാബാറില്ലാതെ തകർപ്പൻ ജയവുമായി സിക്സേഴ്സ് ; BBL ഫൈനലിൽ

ബാബർ അസം ഇല്ലാതെയാണ് ഇന്ന് സിക്സേഴ്സ് ഇറങ്ങിയത്.

ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹാരികെയ്ൻസിനെ തോൽപ്പിച്ച് സിഡ്‌നി സിക്സേഴ്സ് ബിഗ് ബാഷ് ലീഗ് ഫൈനലിൽ. ഹാരികെയ്ൻസിനെ 57 റൺസിനാണ് സിക്സേഴ്സ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ജയം.

Steve Smith came from the Ashes to the BBL with purpose 😤 pic.twitter.com/bOPWoCjh4i

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്‌സേഴ്‌സിനായി സ്മിത്ത് 43 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സറും അടക്കം 65 റൺസ് നേടി. സ്മിത്തിന്റെ മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് സിഡ്‌നി സിക്സേഴ്സ് നേടിയത്. ഹൊബാർട്ടിന്റെ മറുപടി 141 റൺസിൽ അവസാനിച്ചു.

ബാബർ അസം ഇല്ലാതെയാണ് ഇന്ന് സിക്സേഴ്സ് ഇറങ്ങിയത്. 11 ഇന്നിംഗ്സില്‍ 103.06 സ്ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് മാത്രമാണ് ഈ സീസണിൽ ബാബര്‍ അസം നേടിയത്. പാകിസ്താൻ ടീമിനായി കളിക്കാനാണ് ബാബർ ബിഗ് ബാഷ് വിട്ടത്. ഒരുപാട് ട്രോളുകളും വിമർശനങ്ങളും വമ്പൻ ഹൈപ്പിലെത്തിയ ബാബറിന് നേരെ എത്തിയിരുന്നു.

അതേ സമയം ബിഗ് ബാഷ് ഫൈനലിൽ പെർത്ത് സ്‌കോച്ചേഴ്‌സിനെയാണ് സിഡ്‌നി സിക്സേഴ്സ് നേരിടുക. ജനുവരി 25 നാണ് ഫൈനൽ പോരാട്ടം.

Content Highlights- Smith scores another explosive fifty; Sixers win without Babar; BBL final

To advertise here,contact us