സഞ്ജുവിന്റെ ടെറിറ്ററി ഡാ! കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടം

ജനുവരി 31നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലാൻഡ് ടി20 മത്സരം നടക്കുക

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ഉണരുമ്പോൾ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ആകെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റഴിഞ്ഞതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു. ജനുവരി 31നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലാൻഡ് ടി20 മത്സരം നടക്കുക.

ബുക്കിങ് പോർട്ടൽ തുറന്ന ആദ്യ മണിക്കൂറുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് അപ്ലിക്കേക്ഷൻ സന്ദർശിച്ചത്. തിരുവനന്തപുരത്ത് മുൻപ് നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തുന്ന വേഗതയാണിതെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.

ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലാന്റും നേർക്കുനേർ വരുന്നു എന്നതും, നീണ്ട ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരം എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണിന്റെ സാന്നിധ്യവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിൽപ്പനയുടെ വേഗത വർദ്ധിപ്പിച്ച പ്രധാന ഘടകങ്ങളാണ്.

​Content Highlights: Sanju Samson Effect! IND vs NZ T20 Karyavattom stadium ticket sale registers historic record success

To advertise here,contact us