നാണക്കേടുകൾക്ക് അവസാനം; ബിബിഎൽ വിട്ട് പോയി ബാബർ അസം

ബാബറിന് നന്ദി അറിയിച്ചുകൊണ്ട് സിഡ്‌നി സിക്‌സേഴ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

ബിബിഎൽ പ്ലേ ഓഫിന് മുമ്പ് സിഡ്‌നി സിക്‌സേഴ്‌സ് വിട്ടുപോകാൻ ബാബർ അസം. വമ്പൻ ഹൈപ്പിൽ വന്ന് മോശം പ്രകടനങ്ങളും നാണക്കേടുകളും സമ്പാദിച്ചാണ് പാകിസ്താൻ സൂപ്പർതാരം ഓസ്‌ട്രേലിയ വിടുന്നത്. പാകിസ്താൻ ക്യാംപിലേക്ക് പോകാനായാണ് ബാബർ സിഡ്‌നി വിടുന്നത്.

സിഡ്‌നി സിക്‌സേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബാബറിന് നന്ദി അറിയിച്ചുകൊണ്ട് സിഡ്‌നി സിക്‌സേഴ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ താരം കാണില്ലെന്നും അവർ കുറിച്ചു.സീസണിൽ സിക്‌സേഴ്‌സിനായി 11 മത്സരത്തിൽ ബാറ്റ് ചെയ്ത ബാബർ അസം വെറും 103 സ്‌ട്രൈക്ക് റേറ്റിൽ 202 റൺസ് ആണ് നേടിയത്. ഒരുപാട് ട്രോളുകളും വിമർശനങ്ങളും വമ്പൻ ഹൈപ്പിലെത്തിയ ബാബറിന് നേരെ എത്തിയിരുന്നു. ബാബറിനെ കൂടാതെ മെൽബൺ റെനഗേഡ്‌സിന് വേണ്ടി കളത്തിലിറിങ്ങിയ മറ്റൊരു പാകിസ്താൻ താരമായ മുഹമ്മദ് റിസ്വാനും ബ്രിസ്‌ബേയ്ൻ ഹീറ്റിന് വേണ്ടി കളത്തിലിറങ്ങിയ ഷഹീൻ അഫ്രീദിക്കും കണക്കിന് ട്രോൾ ലഭിച്ചു.

Thank you, Babar 👑Babar Azam has been recalled to join Pakistan’s national camp ahead of upcoming international fixtures.He will be unavailable for the remainder of the BBL|15 Finals Series.More info at https://t.co/XFOTpJiF9I 📲 pic.twitter.com/EOaLKZlLG0

സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ ഓരോവറിന്റെ അവസാന പന്തിൽ സ്മിത്ത് ബാബർ അസമിന്റെ സിംഗിൾ നിഷേധിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം സ്ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ നാല് സിക്‌സർ അടക്കം 32 റൺസാണ് നേടിയത്.

ഇത് ബാബറിന് ഇഷ്ടപ്പെടാതെ വരികയും ഔട്ട് ആയി മടങ്ങിയപ്പോൾ ബൗണ്ടറി റോപ്പ് തട്ടി തെറുപ്പിച്ചതും വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.

Content Highlights- Babar Azam leaves BBL midway for Pakistan Camp

To advertise here,contact us