മിന്നല്‍ സഞ്ജു! ഒറ്റക്കൈയില്‍ സ്റ്റണ്ണര്‍ ക്യാച്ച്, വണ്ടറടിച്ച് ആരാധകര്‍

ബാറ്റിങ്ങിൽ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു

മിന്നല്‍ സഞ്ജു! ഒറ്റക്കൈയില്‍ സ്റ്റണ്ണര്‍ ക്യാച്ച്, വണ്ടറടിച്ച് ആരാധകര്‍
dot image

ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. നാ​ഗ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഏഴ് പന്തിൽ 10 റൺസാണ് ആകെ നേടിയത്. ബാറ്റിങ്ങിൽ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ന്യൂസിലാൻഡിന്റെ മറുപടി ബാറ്റിങ്ങിൽ ഞെട്ടിക്കുന്ന ക്യാച്ചെടുത്ത് ആരാധകരുടെ കെെയടി നേടുകയാണ് സഞ്ജു.

ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡിന്റെ ഓപ്പണർ ഡെവോൺ കോൺവേയെ പുറത്താക്കാൻ സഞ്ജുവെടുത്ത ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു ബ്രേക്ക് ത്രൂ. കോൺവേയുടെ ബാറ്റിൽ എ‍ഡ്ജായ പന്തിനെ ഇടത് വശത്തേക്ക് ചാടി ഒറ്റ കെെകൊണ്ട് കെെയിലാക്കിയാണ് സഞ്ജു ഞെട്ടിച്ചത്.

സഞ്ജുവിന്‍റെ തകർപ്പന്‍ ക്യാച്ചിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തി താരത്തെ കെട്ടിപ്പിടിക്കുന്നുണ്ട്. സഞ്ജുവിന്‍റെ സ്റ്റണ്ണർ ക്യാച്ചിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: IND vs NZ: Sanju Samson Unbelievable taken catch behind the wicket

dot image
To advertise here,contact us
dot image