ഐ സി സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ് പുറത്ത്. 845 പോയിന്റുമായി ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ് ഒന്നാമത്. 795 പോയിന്റുമായി വിരാട് കോഹ്ലിയാണ് രണ്ടാമത്.
ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ മിന്നും പ്രകടനമാണ് മിച്ചലിന് തുണയായത്. മുന്ന് മത്സരങ്ങളില് നിന്ന് നേടിയത് 352 റണ്സ് നേടിയ ഡാരില് മിച്ചലാണ് പരമ്പരയിലെ റൺവേട്ടക്കാരിൽ ഒന്നാമത്. ശരാശരി 176. രണ്ട് സെഞ്ച്വറികളും ഒരു അര്ധ സെഞ്ച്വറിയും മിച്ചല് സ്വന്തമാക്കി.
മൂന്ന് മത്സരങ്ങളിള് നിന്ന് 240 റണ്സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അര്ധ സെഞ്ച്വറിയും കോഹ്ലി നേടി. 240 റണ്സാണ് ഉയര്ന്ന സ്കോര്.
764 പോയിന്റുമായി അഫ്ഗാനിസ്ഥാന്റെ ഇബ്രാഹീം സദ്രാൻ ആണ് മൂന്നാമത്. 757 പോയിന്റുമായി രോഹിത് ശർമ നാലാമതും 723 പോയിന്റുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ചാമതുമാണ്. ഇവരെ കൂടാതെ ആദ്യ പത്തിൽ പത്താമനായി കെ എൽ രാഹുലുണ്ട്. ശ്രേയസ് അയ്യർ പതിനൊന്നാം സ്ഥാനത്താണ്.
Content Highlights; Daryl Mitchell bests Kohli , icc odi new ranking; 4 indians in top 10