'സ്വയം ഇറങ്ങി പോകുന്നതാണ് നല്ലത്'; ജഡേജയോട് ഏകദിനത്തിൽ നിന്ന് വിരമിക്കാൻ ആവശ്യപ്പെട്ട് ആരാധകർ

ന്യൂസിലാൻഡിനെതിരെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സമ്പൂർണ പരാജയമായിരുന്നു ജഡേജ

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര അവസാനിച്ചതോടെ ഇന്ത്യയുടെ വിശ്വസ്ത ഓൾ റൗണ്ടറായിരുന്ന രവീന്ദ്ര ജഡേജയുടെ വിരമിക്കലിനായി ആരാധകരുടെ മുറവിളി ഉയരുകയാണ്. ന്യൂസിലാൻഡിനെതിരെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സമ്പൂർണ പരാജയമായിരുന്നു ജഡേജ. ബാറ്റ് കൊണ്ട് മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയത് 44 റൺസാണ്. പന്തെറിഞ്ഞു കൊണ്ട് ഒരു വിക്കറ്റും നേടാനായിട്ടല്ല.

താരത്തിന്റെ ബാറ്റിൽ നിന്നും ഏകദിനത്തിൽ നിന്ന് ഒരു അർധ സെഞ്ച്വറി പിറന്നിട്ട് വർഷങ്ങളായി. 2023 ഏകദിന ലോകകപ്പിന് ശേഷം ഫോ‍ര്‍മാറ്റില്‍ ഇന്ത്യ കളിച്ചത് 23 മത്സരങ്ങലാണ്, ഇതില്‍ 13 എണ്ണത്തിലും ജഡേജ ഭാഗമായിരുന്നു. 149 റണ്‍സാണ് സ്കോര്‍ ചെയ്തത്, നേടിയത് ഒരു അര്‍ദ്ധ സെഞ്ച്വറിയും.

ഈ കഴിഞ്ഞ രണ്ട് പരമ്പരകളിലുമായി എറിഞ്ഞത് 48 ഓവറാണ്. അതായത് 288 പന്തുകള്‍, ജഡേജയ്ക്ക് എടുത്ത വിക്കറ്റുകളുടെ എണ്ണം കേവലം ഒന്നാണ്. അവസാന ഓവറുകളിലെ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 114 മാത്രവുമാണ്.

അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ സ്പിൻ ഓള്‍ റൗണ്ടര്‍മാര്‍ ടീമില്‍ നിരന്തര സാന്നിധ്യമാകുന്നതും ജഡേജയേക്കാള്‍ മികവ് പുല‍ര്‍ത്തുന്നതും ആരാധകരുടെ മുറവിളിയും സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഒരുപക്ഷേ, ജഡേജയുടെ കാര്യത്തില്‍ വൈകാതെ തന്നെ ഒരു നിര്‍ണായക തീരുമാനം സെലക്ടര്‍മാര്‍ എടുത്തേക്കാം.

Content Highlights: ravindra jadeja want to retire in odi fomat, indian cricket

To advertise here,contact us