ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം; നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; നാളെ ശ്രേയസിന് പകരം മറ്റൊരു താരം

ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പര നാളെ തുടങ്ങാനിരിക്കെ നിർണായക അപ്‌ഡേറ്റ് പുറത്തുവിട്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പര നാളെ തുടങ്ങാനിരിക്കെ നിർണായക അപ്‌ഡേറ്റ് പുറത്തുവിട്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. നാഗ്പൂരിൽ മത്സരത്തിന് മുന്നേയുള്ള വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രതികരണം.

ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി" സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് ഇഷാന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത് വലിയ ചർച്ചയായിരുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. 2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. മിന്നും പ്രകടനം കാഴ്ച വെക്കാനായാൽ ടി 20 ലോകകപ്പിലും സ്ലോട്ട് അവകാശപ്പെടാൻ താരത്തിനാകും. നിലവിൽ വിക്കറ്റ് കീപ്പർ സ്ലോട്ടിനുള്ളത് സഞ്ജു സാംസൺ ആണ്.

Content Highlights:No Shreyas Iyer for 1st T20I, Ishan Kishan at No.3: India’s Playing XI against New Zealand

To advertise here,contact us