ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാവാനിരിക്കെ, കുറച്ച് 'റിലാക്സേഷൻ' മൂഡിലാണ് ഇന്ത്യൻ താരങ്ങൾ. സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും അടങ്ങുന്ന സംഘം ജീപ്പിൽ പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സഞ്ജുവിനും സൂര്യക്കും ഒപ്പം ഇഷാൻ കിഷൻ, റിങ്കു സിങ്, രവി ബിഷ്ണോയ് എന്നിവരും ഈ യാത്രയിലുണ്ട്. വിദർഭയിലെ ടൈഗർ റിസേർവ് റീജിയണിലാണ് ഇവരുടെ സഫാരി. ഒരുപാട് കടുവകളുള്ള സങ്കേതാണിത്. സഞ്ജു പങ്കുവെച്ച വീഡിയോ സിഎസ്കെയും രാജസ്ഥാൻ റോയൽസുമെല്ലാ ഏറ്റെടുത്ത് കഴിഞ്ഞു.
ന്യൂസിലാൻഡിനെതിരെ ഏകദിന പരമ്പര തോറ്റ ഇന്ത്യക്ക് ടി-20 പരമ്പര വിജയിക്കുന്നത് അഭിമാനത്തിന്റെ പ്രശ്നമാണ്. 21ന് ആരംഭിക്കുന്ന ടി-20 പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.
ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി-20 സ്ക്വാഡ്- സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, ഹാർദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്. ജസ്പ്രീത് ബുംറ.
Content Highlights- Indian Players Jungle Safari Before Nz t20 series getting viral