അനുഷ്‌കയെ അങ്ങനെ വിളിക്കരുതെന്ന് വിരാട് ഭായ് പറഞ്ഞു; അനുഭവം പങ്കുവെച്ച് യുവതാരം

കോഹ്ലിയെ പറ്റിയും ഹാർദിക്ക് പാണ്ഡ്യയെ പറ്റിയും പുറത്തുന്നുണ്ടായിരുന്നു ധാരണ വ്യത്യസ്തമായിരുന്നുവെന്നും നേരിട്ട് അറിഞ്ഞപ്പോൾ അവർ വളരെ തമാശക്കാരാണെന്നും താരം കൂട്ടിച്ചേർത്തു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമായുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതാരം ഹർഷിത് റാണ. അനുഷ്‌ക ശർമയെ ആദ്യമായി കണ്ടപ്പോൾ 'മാഡം' എന്ന് അഭിസംബോധന ചെയ്ത റാണയെ വിരാട് കോഹ്ലി തിരുത്തിയതാണ് താരം പറഞ്ഞത്.

മെൻ എക്‌സ്പിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ. അനുഷ്‌കയൈന്നാൽ 'മാഡം' എന്ന് വിളിക്കേണ്ടെന്നും ഭാബി' എന്ന് വിളിച്ചാൽ മതിയെന്നും കോഹ്‌ലി തമാശയായി പറഞ്ഞു. ഞാൻ അവരെ ആദ്യമായി കാണുകയാണെന്ന് ഞാൻ പറഞ്ഞു. കളി കഴിഞ്ഞപ്പോൾ എന് ദേഹത്ത് ഷാംപെയിൻ പൊട്ടിച്ചൊഴിച്ചവനാണ് എന്നിട്ടാണ് അനുഷ്‌കയെ മാഡമെന്ന് വിളിക്കുന്നതെന്ന് കോഹ്ലി പറഞ്ഞു. അദ്ദേഹം ഒരു തമാശക്കാരനാണ്.

കോഹ്ലിയെ പറ്റിയും ഹാർദിക്ക് പാണ്ഡ്യയെ പറ്റിയും പുറത്തുന്നുണ്ടായിരുന്നു ധാരണ വ്യത്യസ്തമായിരുന്നുവെന്നും നേരിട്ട് അറിഞ്ഞപ്പോൾ അവർ വളരെ തമാശക്കാരാണെന്നും ഹർഷിത് കൂട്ടിച്ചേർത്തു.

Content Highlights- Harshit Rana Shares fun Experience with Virat Kohli and Anushka Sharma

To advertise here,contact us