ഇതെന്താ കഷായമോ? വൻ ചർച്ചയായി മത്സരത്തിനിടെ വിരാട് കുടിക്കുന്ന ഡ്രിങ്ക്

ബാറ്റിങ്ങിനിടെ വിരാട് കോഹ്ലി കുടിച്ച ചെറിയ കുപ്പിയിലുള്ള ഡ്രിങ്ക് ഒരുപാട് ചർച്ചയായിരുന്നു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 41 റൺസിന് തോറ്റ് ഇന്ത്യ ഏകദിന പരമ്പര കൈവിട്ടിരുന്നു. 338 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി സെഞ്ച്വറിയുമായി് വിരാട് കോഹ്ലി മികച്ച പോരാട്ടം നടത്തിയിരുന്നു. 108 പന്തിൽ 124 റൺസെടുത്ത കോഹ്‌ലിക്ക് പക്ഷെ ടീമിനെ ജയത്തിലെത്തിക്കാനായില്ല. കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായതോടെയായിരുന്നു മത്സരത്തിൽ ഇന്ത്യ പരാജയം ഉറപ്പിച്ചത്.

ബാറ്റിങ്ങിനിടെ വിരാട് കോഹ്ലി കുടിച്ച ചെറിയ കുപ്പിയിലുള്ള ഡ്രിങ്ക് ഒരുപാട് ചർച്ചയായിരുന്നു. തവിട്ടുനിറമുള്ള ഈ ഡ്രിങ്കി വിരാട് ഒരൊറ്റ വലിക്ക് അകത്താക്കുകയായിരുന്നു. അതിന് ശേഷം മറ്റൊരു എനർജി ഡ്രിങ്കും താരം കുടിക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ടായിരുന്നു വിരാട് അത് കുടിക്കുന്നത്.

ഇത് കണ്ടതോടെയാണ് കോഹ്‌ലി കുടിച്ച ഡ്രിങ്കിനെക്കുറിച്ച് ആരാധകർക്കിടയിൽ ചൂടേറിയ ചർച്ച തുടങ്ങിയത്. ചിലർ അത് റം ആണെന്നും മറ്റു ചിലർ കഷായമാണെന്നും സംശയം ഉന്നയിച്ചു. എന്നാൽ വിരാട് കോഹ്‌ലി കുടിച്ച ഡ്രിങ്ക് എന്താണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ശരീരത്തിലെ ഊർജ്ജ നഷ്ടം കുറക്കാനുള്ള പിക്കിൾ ജ്യൂസ് ഷോട്ട് ആണ് അതെന്നാണ് വിലയിരുത്തൽ.

ശരീരത്തിലെ പെട്ടെന്നുള്ള ഊർജ്ജനഷ്ടം പരിഹരിക്കാനായാണ് കായിക താരങ്ങൾ മത്സരങ്ങൾക്കിടെ പിക്കിൾ ജ്യൂസ് ഷോട്ട് കുടിക്കുന്നത്. ഇതുവഴി ശരീരത്തിലെ ഊർജ്ജനഷ്ടവും തളർച്ചയും കുറക്കുന്നതിനൊപ്പം പേശിവലിവ് അടക്കമുള്ള പരിക്കുകൾ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും.

ക്രിക്കറ്റ്, ഫടു്‌ബോൾ, ടെന്നീസ് താരങ്ങളെല്ലാം ശരീരത്തിലെ ഊർജ്ജനഷ്ടവും നിർജ്ജലീകരണവും തടയാൻ ഇത്തരത്തിൽ പിക്കിൾ ജ്യൂസ് ഷോട്ടുകൾ മത്സരങ്ങൾക്കിടെ കുടിക്കാറുണ്ട്.

Content Highlights- Fans discuss about a drink Virat having in India vs Nz match

To advertise here,contact us