ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ മോശമായി സംസാരിച്ച ആരാധകന് രൂക്ഷഭാഷയിൽ മറുപടി നൽകി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപിനെ മൂന്നാം ഏകദിനത്തിലാണു കളിക്കാനിറക്കിയത്.
ബൗണ്ടറി ലൈനിലെ ഫീൽഡിങ്ങിനിടെയാണ് അർഷ്ദീപിനെതിരെ ഒരു ആരാധകൻ തിരിഞ്ഞത്. ബൗണ്ടറിക്കു സമീപത്തുനിന്ന് ആരാധകൻ പറയുന്നതു കേട്ട അർഷ്ദീപ് രോഷത്തോടെ മോശം ഭാഷയിലാണു മറുപടി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
A fan crossed the limit 🤬😡During the India vs New Zealand match, Arshdeep Singh was fielding near the boundary - A fan from the stands kept saying something inappropriate.Then, Arshdeep gave him a sharp reply—watch it yourself. 🤬 pic.twitter.com/dAvVUbGB6H
വെള്ളം കുടിക്കുന്നതിനിടെ സപ്പോർട്ട് സ്റ്റാഫുകളുമായി സംസാരിക്കുന്നതിനിടെയാണ് ആരാധകന്റെ വാക്കുകൾ അർഷ്ദീപ് ശ്രദ്ധിച്ചതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. ആദ്യം കുറച്ചുനേരം മിണ്ടാതിരുന്ന അർഷ്ദീപ് പിന്നീട് ആരാധകനു നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. ന്യൂസീലൻഡിനെതിരെ പത്തോവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് 63 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കിവീസ് ഉയർത്തിയ 338 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര് താരം വിരാട് കോഹ്ലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.
Content Highlights; Arshdeep Singh Responds To Fan Making Inappropriate Comments During India Vs New Zealand