നൂറടിച്ച് മിച്ചലും ഫിലിപ്‌സും; കിവികൾക്കെതിരെ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

അവസാന ഓവറിൽ വെടിക്കെട്ട് നടത്തിയ ക്യാപ്റ്റൻ ബ്രേസ്‌വെൽ 28 റൺസ് നേടി.

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസിന്റെ വിജയലക്ഷ്യം. സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് മികച്ച സ്‌കോറിലെത്തിച്ചത്.

ഡാരിൽ മിച്ചൽ 131 പന്തിൽ നിന്നും 137 റൺസും ഫിലിപ്‌സ് 88 പന്തിൽ 106 റൺസും നേടി. അവസാന ഓവറിൽ വെടിക്കെട്ട് നടത്തിയ ക്യാപ്റ്റൻ ബ്രേസ്‌വെൽ 28 റൺസ് നേടി. വിൽ യങ് 30 റൺസ് നേടിയിരുന്നു.

ഇന്ത്യക്കായി അർഷ്ദീപ് സിങ് 63 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹർഷിത് റാണ 84 വഴങ്ങി മൂന്നെണ്ണത്തെ വീഴ്ത്തി. മികച്ച ബൗളിങ് പുറത്തെടുത്ത മുഹമ്മദ് സിറാജ് വെറും 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

കുൽദീപ് യാദവും വിക്കറ്റ് നേടിയപ്പോൾ. രവീന്ദ്ര ജഡേജക്കും നിതീഷ് കുമാർ റെഡ്ഡിക്കും വിക്കറ്റൊന്നും സ്വന്തമാക്കാൻ സാധിച്ചില്ല.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ ഓരോന്നിലും ഇരു ടീമുകളും ജയിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

Content Highlights- India needed 338 runs to win against Nz in last ODI

To advertise here,contact us