അണ്ടര് 19 ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിലും മലയാളി താരം ആരോൺ ജോർജ് കളിക്കുന്നില്ല. ടെന്നീസ് എൽബോ ഇഞ്ചുറി മൂലമാണ് കളിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അണ്ടർ 19 ഏഷ്യ കപ്പിലും ശേഷം നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മിന്നും പ്രകടനം നടത്തിയിരുന്ന ആരോൺ ഇന്ത്യയുടെ വിശ്വസ്ത മുൻ നിര ബാറ്റർ കൂടിയാണ്. അടുത്ത മത്സരം മുതൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം ബംഗ്ലാദേശിനെതിരായ അണ്ടർ 19 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്ച്ച. ഒടുവില് വിവരം ലഭിക്കുമ്പോള് ഇന്ത്യ 10 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 25 റണ്സെന്ന നിലയിലാണ്. 22 പന്തില് 38 റണ്സോടെ വൈഭവ് സൂര്യവന്ഷിയും റൺസൊന്നുമെടുക്കാതെ അഭിഗ്യാൻ കുണ്ടുവുമാണ് ക്രീസിൽ.
ആറ് റണ്സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും റണ്ണൊന്നുമെടുക്കാതെ വേദാന്ത് ത്രിവേദിയുടെയും ഏഴ് റൺസെടുത്ത വിഹാൻ മൽഹോത്രയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ യു എസ് എ യെ തോൽപ്പിച്ചിരുന്നു.
Content Highlights: