അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് ഫിഫ്റ്റി. 30 പന്തിൽ അർധ ശതകം തൊട്ട 14 കാരൻ ഇപ്പോഴും ക്രീസിലുണ്ട്. 41പന്തിൽ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കം 58 റൺസെടുത്ത് നിൽക്കുന്ന വൈഭവിനൊപ്പം 33 പന്തിൽ ഏഴ് റൺസെടുത്ത അഭിഗ്യാൻ കുണ്ടുവുമാണ് ക്രീസിൽ.
ആറ് റണ്സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും റണ്ണൊന്നുമെടുക്കാതെ വേദാന്ത് ത്രിവേദിയുടെയും ഏഴ് റൺസെടുത്ത വിഹാൻ മൽഹോത്രയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ യു എസ് എ യെ തോൽപ്പിച്ചിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്.
Content Highlights:vaibhav suryavanshi fifty; under 19 worldcup india vs bangladesh