അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ യുവ സൂപ്പർതാരം വൈഭവ് സൂര്യവംശി അർധസെഞ്ച്വറി നേടിയിരുന്നു. 67 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറുമടിച്ച് 72 റൺസ് നേടിയാണ് താരം പുറത്തായത്. ഇന്നത്തെ മത്സരത്തിൽ നാല് റൺസ് നേടിയതോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വൈഭവ്.
യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇതിഹാസ താരം വിരാട് കോഹ്ലിയെ മറികടന്നിരിക്കുകയാണ് വൈഭവ്. യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആറാമനാകാൻ വൈഭവിനായി.
യൂത്ത് ഏകദിനങ്ങളിൽ 25 ഇന്നിങ്സുകളിൽ നിന്നും് (28 മത്സരങ്ങൾ) 46.57 ശരാശരിയിൽ 978 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. അതേസമയം വൈഭവ് സൂര്യവംശി യൂത്ത് ഏകദിനങ്ങളിൽ 20 ഇന്നിങ്സുകളിൽ നിന്നും 52ന് മുകളിൽ ശരാശരിയിൽ 1047 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളുമടക്കമാണ് വൈഭവിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ രണ്ട് റൺസ് നേടി താരം മടങ്ങിയിരുന്നു.
യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ
Content Highlights- Vaibhav Suryavanshi Breaks Virat Kohli's record in youth odi's