വഴിയിൽ നിന്നൊന്ന് മാറിനിൽക്കൂ!; ബാബറിന്റെ ഫീൽഡിങ് കണ്ട് അമ്പരന്ന് സ്മിത്ത്; വീഡിയോ

ബാറ്റിങ്ങിനിടെയും ഇരുവരും തമ്മിൽ ചില സംഭവങ്ങളുണ്ടായി.

ബിഗ് ബാഷ് ലീഗിൽ ഇന്നലെ ഒട്ടനവധി നാടകീയ സംഭവങ്ങളും രസകരമായ സംഭവങ്ങളുമാണ് അരങ്ങേറിയത്. സിഡ്‌നി സിക്‌സേഴ്‌സ് ടീമിലെ താരങ്ങളായ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തും

പാക് സീനിയർ താരം ബാബർ അസമും തമ്മിലുള്ളതായിരുന്നു അത്. ഓവറിന്റെ അവസാന പന്തിൽ സിംഗിൾ ഇട്ട ബാബറിനോട് ഓടേണ്ട എന്ന് പറഞ്ഞ സ്മിത്തിന്റെ രംഗമായിരുന്നു അത്.

ഇത് കൂടാതെ ഫീൽഡിങ്ങിലും ഒരു സംഭവമുണ്ടായി. മത്സരത്തിലെ സിഡ്‌നി തണ്ടറിന്റെ ഇന്നിങ്‌സിലെ 16-ാം ഓവറാണ് നാടകീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ബെൻ മനെന്റി എറിഞ്ഞ ഓവറിലെ നാലാം പന്ത് ഇടംകൈയ്യൻ ബാറ്റർ നിക് മാഡിൻസൺ സ്‌ട്രൈറ്റ് ഡ്രൈവ് ഷോട്ട് കളിച്ചു. പന്ത് തടയാൻ ഓടിയെത്തിയതാകട്ടെ സ്മിത്തും ബാബറുമാണ്. സ്മിത്ത് ലോങ് ഓഫിലും ബാബർ ലോങ് ഓണിലുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇരുവർക്കും പന്ത് തടയാനായില്ല.

സ്മിത്ത് ഓടിയെത്തിയെങ്കിലും ബാബർ പന്ത് പിടിക്കുമെന്നാണ് ഓസീസ് താരം കരുതിയത്. അതോടെ സ്മിത്ത് പിന്മാറി. എന്നാൽ ബാബറിന് പന്ത് തടയാനായില്ല. അതോടെ ബൗണ്ടറി വഴങ്ങേണ്ടിയും വന്നു. പിന്നാലെ സ്മിത്ത് ബാബറിന്റെ ഫീൽഡിങ്ങിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

"GET OUT THE WAY, BABAR!" 😂How about these incidents with Steve Smith and Babar Azam 🫣 #BBL15 pic.twitter.com/Tnve7qNZvx

തൊട്ടടുത്ത പന്തിലും ഷോട്ട് സ്മിത്തിന്റെ അടുത്തേക്കാണ് എത്തിയത്. സ്മിത്താകട്ടെ ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലാക്കി. എന്നാൽ പന്തെറിയുന്നതിനിടെ ബാബർ സ്മിത്തിന് മുന്നിലേക്ക് ഓടിക്കയറി. ഇത് കമന്റേറ്റർമാരിൽ ചിരിപടർത്തി. മുൻ ഓസീസ് താരം മാർക് വോ ‘ബാബർ, വഴിയിൽ നിന്ന് മാറൂ’ എന്നാണ് പ്രതികരിച്ചത്. ഈ വീഡിയോ വൻ വൈറലാണ്.

Content Highlights: Steave smith and babar azam fielding viral

To advertise here,contact us