കോമയിൽ നിന്നും ഉണർന്നതിന് ശേഷം ആദ്യമായി മനസ്തുറന്ന് ഓസ്ട്രേലിയൻ മുൻ താരം ഡാമിയൻ മാർട്ടിൻ. മെനിഞ്ചൈറ്റിസ് ബാധിച്ചായിരുന്നു താരം കോമയിലേക്ക് പോയത്. ഇപ്പോഴിതാ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കുമെല്ലാം നന്ദി പറയുകയാണ് മാർട്ടിൻ.
ജീവിതം തന്റെ കയ്യിൽ നിന്നും പോയെന്നും എന്നാൽ ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നെ സഹായിച്ച മറ്റ് നിരവധി ആളുകൾക്കും വലിയ നന്ദി! 2025 ഡിസംബർ 27 ന്, എന്റെ ജീവൻ എന്റെ കൈകളിൽ നിന്ന് നഷ്ടപ്പെട്ടു… മെനിഞ്ചൈറ്റിസ് എന്റെ തലച്ചോറിനെ കീഴടക്കിയപ്പോൾ, ഈ ഭയാനകമായ രോഗത്തിനെതിരെ പോരാടാൻ 8 ദിവസത്തേക്ക് ഞാൻ കോമയിലായി. ഞാൻ പോരാടി!…. അതിജീവിക്കാൻ 50/50 സാധ്യത നൽകിയ ശേഷം, 8 ദിവസത്തിന് ശേഷം ഞാൻ കോമയിൽ നിന്ന് തിരിച്ചുവന്നു. നടക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. എന്നിട്ടും 4 ദിവസത്തിനുശേഷം, ഞാൻ സംസാരിച്ചു, നടന്നു,' അദ്ദേഹം കുറിച്ചു.
This post is A BIG thank you to ALL my family, friends and so many other people who have reached out to me!On the 27th of December 2025 my life was taken out of my hands…when meningitis took over my brain, & unbeknownst to me I was placed into a paralysed coma for 8 days to… pic.twitter.com/3Mt3DS6MZY
ഗുരുതരമായ മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്ന് ഡിസംബർ 27നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 54കാരനായ മാർട്ടിനെ പ്രവേശിപ്പിച്ചത്. തുടർന്ന് കോമ സ്റ്റേജിലേക്ക് പോയി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മാർട്ടിൻ. 1999ലും 2003 ലും ഏകദിന ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും മാർട്ടിൻ അംഗമായിരുന്നു. 2003 ലെ ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റുചെയ്ത് ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി. അന്ന് പുറത്താകാതെ 88 റൺസ് അടിച്ചെടുത്ത മാർട്ടിൻ റിക്കി പോണ്ടിങ്ങുമായി 234 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഓസീസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. 2006 ൽ ചാംപ്യൻസ് ട്രോഫി വിജയിച്ച ടീമിലും അംഗമായിരുന്നു.
1992-93 വർഷം വെസ്റ്റിൻഡീസിനെതിരെ തന്റെ 21-ാം വയസ്സിലായിരുന്നു മാർട്ടിൻ ടെസ്റ്റിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 23-ാം വയസ്സിൽ വെസ്റ്റേൺ ഓസ്ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റിൽ 13 സെഞ്ച്വറികൾ നേരിയ താരത്തിന്റെ ഉയർന്ന സ്കോർ 2005ൽ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയ 165 റൺസാണ്. 2006-07ൽ അഡ്ലെയ്ഡിൽ നടന്ന ആഷസ് ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
Content Highlights- Damyn marthin first post after coma