ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്ത് സിംഗിൾ നിഷേധിച്ചതിന് പിന്നാലെ കലിപ്പിലായി ബാബർ അസം ആരാധകർ. സിഡ്നി തണ്ടറും സിഡ്നി സിക്സേഴ്സും ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു സംഭവം. സിക്സേഴിസിന് വേണ്ടി ഓപ്പൺ ചെയ്തത് ബാബറും സ്മിത്തുമായിരുന്നു.
സിക്സേഴ്സിന്റെ ബാറ്റിങ്ങിനിടെ 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ ബാബറിന് സിംഗിളെടുക്കാൻ സാധിച്ചില്ല. അവസാന പന്ത് ബാബർ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാൽ സ്മിത്ത് ഓടാൻ വിസമ്മതിച്ചു. ബാബർ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബർ സ്മിത്തിനോട് ചോദിക്കുന്നുണ്ട്.
right after the game babar azam has activated his PR and directed his fans to go and spam steven smith's comment section who is arguably the greatest test cricketer of all time. pic.twitter.com/moGdvBdmdo
ശേഷം സ്ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ നാല് സിക്സർ അടക്കം 32 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തിൽ ബൗൾഡാവുകയും ചെയ്തു. പുറത്താകുമ്പോൾ നിരാശനായിരുന്നു ബാബർ. ബൗണ്ടറി ലൈനിലെ പരസ്യ ബോർഡുകൾ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്.
ഈ സംഭവത്തിന് ശേഷം സ്മിത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരത്തെ അധിക്ഷേപിച്ച് എത്തുകയാണ് ബാബർ ആരാധകർ. ബാബർ നിങ്ങളെക്കാൾ നല്ല് കളിക്കാരൻ ആണെന്നും, സ്മിത്തിനേക്കാൾ മികച്ച കവർഡ്രൈവ് കളിക്കാൻ സാധിക്കുമെന്നും ആരാധകർ കുറിക്കുന്നു. സ്മിത്തിനെ 'സാൻഡ് പേപ്പർ കള്ളാ' എന്നും ആരാധകർ അധിക്ഷേപിക്കുന്നുണ്ട്.
അതേസമയം ബാബറിന് സിംഗിൾ കൊടുക്കാത്തത് നല്ല കാര്യമാണെന്നും കമന്റ് ചെയ്യുന്ന മറ്റ് ആരാധകരെയും കാണാം.
എന്തായാലും പാകിസ്താൻ താരങ്ങളുടെ ബിബിഎല്ലിലെ പ്രകടനങ്ങളും മറ്റ് സംഭവങ്ങളും ക്രിക്കറ്റ് വൃത്തങ്ങളിൽ ഒരുപാട് ചർച്ചയാകുന്നുണ്ട്.
Content Highlights- Babar Azam fans nasty comments in Steve Smiths Instagram page