ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് പ്രകടനം. സിഡ്നി തണ്ടറിനെതിരായ മത്സരതിൽ സിഡ്നി സിക്സേഴ്സിനായി ഇറങ്ങിയ താരം വെടിക്കെട്ട് സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയപ്പോൾ സ്മിത്തിന്റെ സെഞ്ച്വറിയിൽ 16 പന്തുകൾ ബാക്കിനിൽക്കെ സിക്സേഴ്സ് ലക്ഷ്യം മറികടന്നു. വെറും 42 പന്തിൽ ഒമ്പത് സിക്സറും അഞ്ചുഫോറുകളും അടക്കമായിരുന്നു സ്മിത്തിന്റെ 100 റൺസ്.
Steven Smith denied a single to Babar Azam to keep himself on strike. pic.twitter.com/OL603qmM94
അതിനിടയിൽ ഓരോവറിന്റെ അവസാന പന്തിൽ സ്മിത്ത് ബാബർ അസമിന്റെ സിംഗിൾ നിഷേധിച്ചത് ശ്രദ്ധിക്കപ്പെട്ടു. ശേഷം സ്ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ നാല് സിക്സർ അടക്കം 32 റൺസാണ് നേടിയത്.
STEVEN SMITH WITH 4 CONSECUTIVE SIXES. 🥶pic.twitter.com/3McV7wKtk8
39 പന്തിൽ 47 റൺസ് നേടി ബാബർ പുറത്താകുമ്പോൾ സ്മിത്തിനോടുള്ള അമർഷം കാണിക്കുന്നതും കാണാമായിരുന്നു.
Babar azam's reaction after getting humiliated by Steve smith, who refused to give him strike. 😭 pic.twitter.com/wCy9pjNjG3
ഏതായാലും സ്മിത്തും അസമും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തു.
Content Highlights: smith refused babar azam single on final ball; and hits 4 six in next over