ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമയ്ക്ക് പകരക്കാരനായി ശ്രേയസിനെ തിരഞ്ഞെടുത്തപ്പോൾ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ ബിഷ്നോയിയെ ടീമിൽ ഉൾപ്പെടുത്തി.
ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് കിവീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകും. കൂടുതൽ പരിശോധനയ്ക്കും മറ്റും ശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. തിലക് പൂർണ ഫിറ്റല്ലെങ്കിൽ ശ്രേയസ് തന്നെ തുടരും.
അതേസമയം, കിവീസിനെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് വാഷിംഗ്ടൺ കിവീസിനെതിരായ ടി20 മത്സരങ്ങളിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്ന് സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ വാഷിംഗ്ടണിന് രണ്ടാം ഏകദിനം നഷ്ടമായിരുന്നു. 50 ഓവർ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് പകരം ആയുഷ് ബദോനി ടീമിൽ ഇടം നേടി.
ഇന്ത്യയുടെ പുതുക്കിയ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20 കൾ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, ഹർഷിത് അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlights: