കിവികൾക്കെതിരെ നിർണായക മത്സരത്തിന് മൂന്നോടിയായി മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ഗംഭീറും സീതാന്‍ഷുവും

ജനുവരി 18 നാണ് നിർണായകമായ മൂന്നാം ഏകദിന മത്സരം നടക്കുന്നത്.

ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിം​ഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറും ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടകും. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം ഇന്‍ഡോറിലെത്തിയ ഗംഭീറും കൊടകും ക്ഷേത്രത്തിലെ ഭസ്മ ആരതിയിലും പങ്കെടുത്തു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മത്സരം തോറ്റാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടമാവും. ജനുവരി 18 നാണ് നിർണായകമായ മൂന്നാം ഏകദിന മത്സരം നടക്കുന്നത്. പരിശീലക സ്ഥാനം സംരക്ഷിക്കാൻ ഈ പരമ്പര വിജയം ഗംഭീറിന് നിർണായകമാണ്.

ഏകദിന പരമ്പരക്ക് പിന്നാലെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്‍റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്നാണ് കരുതുന്നത്.

Content Highlights:Gautam Gambhir visits Mahakal temple ahead of match in Indore: india vz nz

To advertise here,contact us