വൈഭവിന് നിരാശ; അണ്ടർ 19 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്

അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. 108 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 21 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (15), വേദാന്ത് ത്രിവേദി (2) എന്നിവരാണ് ക്രീസില്‍.

കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാല് പന്തുകള്‍ മാത്രം നേരിട്ട വൈഭവിനെ റിത്വിക് അപ്പിടി ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് റൺസാണ് സമ്പാദ്യം.

ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. 52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനി ആണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ സാഹില്‍ ഗാര്‍ഗ്(16), അര്‍ജ്ജുന്‍ മഹേഷ്(16), അദ്‌നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കന്‍ ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആയുഷ് മാത്രെ (ക്യാപ്റ്റന്‍),വൈഭവ് സൂര്യവംഷി, വേദാന്ത് ത്രിവേദി,വിഹാന്‍ മല്‍ഹോത്ര,അഭിഗ്യാന്‍ കുണ്ടു,ഹര്‍വന്‍ഷ് പംഗാലിയ,ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഖിലന്‍ പട്ടേല്‍.

content Highlights:Vaibhav Suryavanshi early out; under 19 world cup; india vs usa

To advertise here,contact us