

ഇന്ത്യന് ഓള്റൗണ്ടര് വാഷിങ്ടണ് സുന്ദറിന് ന്യൂസിലാന്ഡിനെതിരായ ടി20 പരമ്പരയും നഷ്ടമാവുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ സുന്ദര് തുടര്ന്നുള്ള രണ്ട് മത്സരങ്ങളില് നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ നിന്നും താരത്തെ പുറത്താക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ സുന്ദര് ടി20 ലോകകപ്പില് കളിക്കുന്ന കാര്യവും സംശയത്തിലായി.
ഫിറ്റ്നസ് വീണ്ടെടുക്കാന് വാഷിങ്ടൺ സുന്ദറിന് സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് ടി20 പരമ്പരയില് നിന്ന് കൂടി ഒഴിവാക്കാന് തീരുമാനിച്ചത്. ജനുവരി 21 ബുധനാഴ്ചയാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയില് നടക്കുന്ന ഈ അഞ്ച് മത്സരങ്ങള്ക്ക് ശേഷം ഫെബ്രുവരി ഏഴ് മുതലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പില് പങ്കെടുക്കുന്ന ടീം തന്നെയാണ് അതിന് മുമ്പ് നടക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും കളിക്കുന്നത്. വാഷിങ്ടൺ സുന്ദറിന്റെ അഭാവത്തില് ടി20 പരമ്പരയിലേയ്ക്ക് പകരക്കാരന് ഓള്റൗണ്ടറെ ബിസിസിഐ ഉടന് പ്രഖ്യാപിച്ചേക്കും. ഏകദിന പരമ്പരയില് സുന്ദറിന് പകരം ഡല്ഹി ഓള്റൗണ്ടര് ആയുഷ് ബദോനിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ബദോനി അന്താരാഷ്ട്ര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ചിട്ടില്ല.
Content Highlights: injured washington sundar ruled out of new zealand t20 Series, world cup availability in doubt