മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് യുപി വാരിയേഴ്സ്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ ശേഷമുള്ള യുപി ടീമിന്റെ സീസണിലെ ആദ്യ ജയം കൂടിയാണിത്.
20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടന്നത്. യുപിക്കായി ഹർലീൻ ഡിയോൾ വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസ് നേടി.
ഇന്നലെ നടന്ന -ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിൽ 36 പന്തില് 47 റൺസുമായി ക്രീസില് നിന്ന ഹര്ലീന് ഡിയോളിനോട് പരിശീലകന് അഭിഷേക് നായര് റിട്ടയേര്ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഡിയോൾ നൽകിയത്.
ഹർലിനെ കൂടാതെ മെഗ് ലാനിങ് (25 ), ലീച്ഫീൽഡ് (25), ട്രയോൺ (27 ) എന്നിവരും തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി നാറ്റ് സ്കീവർ ബ്രണ്ട് 62 റൺസ് നേടി. അമർജ്യോത് കൗർ 38 റൺസും നിക്കോള ക്യാരി 32 റൺസും നേടി.
content Highlights:Harleen Deol guides UP Warriorz to first victory of the season VS mumbai