ദാ വന്നു, ദേ പോയി!; മണിക്കൂറിനകം കോഹ്‌ലിയുടെ ഒന്നാം നമ്പർ തെറിച്ചു; വില്ലൻ ഡാരിയൽ മിച്ചൽ

മണിക്കൂറിനകം കോഹ്‌ലിയുടെ ഒന്നാം നമ്പർ തെറിച്ചു, കാരണമറിയാം!

ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ട് മണിക്കൂർ തികഞ്ഞിട്ടില്ല, അതിനകം തന്നെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ സ്ഥാനം തെറിച്ചു. ന്യൂസിലാന്‍ഡ് മധ്യനിര ബാറ്ററായ ഡാരില്‍ മിച്ചലാണ് മണിക്കൂറുകള്‍ക്കിടെ അദ്ദേഹത്തിന്റെ ഒന്നംസ്ഥാനം തട്ടിയെടുത്തത്.

കഴിഞ്ഞ ന്യൂസിലാന്‍ഡിനെതിരെ ഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിരാട് കോലി 93 റണ്‍സുമായി കസറിയിരുന്നു. ഇതാണ് ഇന്ന് പുറത്തുവന്ന പുതിയ ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്‌ലിയെ നമ്പര്‍ വണ്ണാക്കിയത്.

ഡാരില്‍ മിച്ചല്‍ രണ്ടാംസ്ഥാനത്തും രോഹിത് ശര്‍മ മൂന്നാമതുമാണ് പുതിയ റാങ്കിങിലുണ്ടായിരുന്നത്. പക്ഷെ കോഹ്‌ലിയും മിച്ചലും തമ്മില്‍ വെറുമൊരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ.

കോഹ്‌ലിക്ക് 785ഉം മിച്ചെലിന് 784ഉം പോയിന്റാണുണ്ടായിരുന്നത്. തന്റെ പോയിന്റ് മെച്ചപ്പെടുത്തണമെങ്കില്‍ ന്യൂസിലാന്‍ഡുമായുള്ള രണ്ടാമങ്കത്തില്‍ വലിയൊരു ഇന്നിങ്‌സ് കോഹ്‌ലിക്ക് ആവശ്യമായിരുന്നു. പക്ഷെ അദ്ദേഹം നിരാശപ്പെടുത്തി. 29 ബോളില്‍ 23 റണ്‍സ് മാത്രം നേടി കോഹ്‌ലി ക്രീസ് വിട്ടു.

ഇതോടെ കിവികളുടെ രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സിന് മുകളില്‍ നേടിയാല്‍ മിച്ചെലിന് ഒന്നാം റാങ്കും ഉറപ്പായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. സെഞ്ച്വറി തന്നെ നേടി മിച്ചൽ അത് സ്വന്തമാക്കി.

Content Highlights:  Why Virat Kohli Is Set To Lose Number 1 Ranking, daryl mitchell effect

To advertise here,contact us