ഇന്ത്യന് സൂപ്പര് താരം വിരാട് കോഹ്ലിയുടെ അതേ മുഖസാദൃശ്യമുള്ള കുട്ടി ആരാധകന്റെ ദൃശ്യങ്ങളാണ് സോഷ്യല് മീഡിയ ഭരിക്കുന്നത്. ന്യൂസിലാന്ഡിനെതിരെ വഡോദരയില് നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് വിരാട് കോഹ്ലിയുടെ കുട്ടിക്കാലത്തെ സാദൃശ്യമുള്ള ഗാര്വിത് ഉത്തം എത്തിയത്. അന്നുതന്നെ കോഹ്ലിക്കും രോഹിത് ശര്മയ്ക്കുമൊപ്പമുള്ള കുട്ടിയുടെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു. ഇപ്പോഴിതാ കോഹ്ലിയെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള 'കുട്ടി കോഹ്ലി' ഗാര്വിത്തിന്റെ വീഡിയോയും സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.
'എനിക്ക് കോഹ്ലിയുടെ സ്റ്റൈലും ഓറയും വലിയ ഇഷ്ടമാണ്. അന്ന് ഞാന് കോഹ്ലിയുടെ പേര് ഉറക്കെവിളിച്ചപ്പോള് അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി. എന്നോട് ഹായ് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാന് വരാമെന്നും കോഹ്ലി പറഞ്ഞു. പിന്നെ രോഹിത് ശര്മയുടെ അടുത്തേക്ക് പോയി 'ദേ അവിടെ എന്റെ ഡ്യൂപ്ലിക്കേറ്റ് ഇരിപ്പുണ്ട്' എന്ന് പറഞ്ഞു. എന്നെ 'ഛോട്ടാ ചീക്കു' എന്നാണ് വിളിച്ചത്. ഞാന് കെ എല് രാഹുല്, വിരാട് കോഹ്ലി, അര്ഷ്ദീപ് സിങ്, രോഹിത് ശര്മ എന്നിവരെ കണ്ടു', കുട്ടി ഫാന് വൈറല് വീഡിയോയില് പറഞ്ഞു.
Virat Kohli said to Rohit Sharma, "Wha dekh Mera duplicate betha hai (Look, my duplicate is sitting there)".- Virat Kohli called him a Chota Cheeku 😭❤️ pic.twitter.com/b4r1DopMUa
കുട്ടിയോടൊപ്പമുള്ള കോഹ്ലിയുടെ ചിത്രം സോഷ്യല് മീഡിയയില് നിമിഷങ്ങള്ക്കുള്ളില് ഹിറ്റായി. കോഹ്ലിയുടെ ബാല്യകാല രൂപം കണ്ട് ആരാധകര് അത്ഭുതപ്പെട്ടു. വിരാട് കോഹ്ലിയുടെ മിനി പതിപ്പ് എന്നാണ് ആരാധകരുടെയും അഭിപ്രായം.
Content Highlights: Virat Kohli calls his lookalike 'Chota Cheeku'; Young fan Narrates Encounter With India Player, Video Goes Viral