ഓരോ മത്സരം കഴിയുംതോറും ഏകദിന ക്രിക്കറ്റിൽ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികച്ചത്. രണ്ടാം ഏകദിനത്തിൽ മറ്റൊരു നേട്ടവും കോഹ്ലി സ്വന്തമാക്കി.
ഏകദിനക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരേ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ കിവീസിനെതിരെ 42 മത്സരങ്ങളിൽ നിന്നായി 1750 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം ഏകദിനത്തിൽ കോഹ്ലി സച്ചിനെ മറികടന്നു. മത്സരത്തിൽ 23 റൺസാണ് താരത്തിന്റെ സമ്പാദ്യം.
കിവീസിനെതിരെ ഏകദിനത്തിൽ കൂടുതൽ റൺസ് നേടിയ താരം റിക്കി പോണ്ടിങ്ങാണ്. 51 മത്സരങ്ങളിൽ നിന്ന് 1971 റൺസാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.
അതേ സമയം രണ്ടാം ഏകദിനത്തില് ന്യൂസിലാന്ഡിനെതിരെ 285 റണ്സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. രാജ്കോട്ടില് നടക്കുന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 284 റണ്സ് അടിച്ചെടുത്തു. വിക്കറ്റ് കീപ്പര് ബാറ്റര് കെ എല് രാഹുലിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റന് ശുഭ്മന് ഗില് അര്ധ സെഞ്ച്വറിയും നേടി.
Content Highlights: virat kohli breaks sachin tendulkars another record in india vs newzealand match