പാകിസ്താനില്ല, ടി20 ലോകകപ്പ് സെമിയിലെത്തുക ഈ ടീമുകള്‍; പ്രവചനവുമായി വസീം അക്രം

ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് ഓസ്ട്രേലിയ എന്നതും ദക്ഷിണാഫ്രിക്കയും ശക്തമായ നിരയാണെന്നുമാണ് അക്രം ചൂണ്ടിക്കാണിക്കുന്നത്

2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ഇതിഹാസതാരമായ വസീം അക്രം. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ടീമുകളായിരിക്കും അവസാന നാലിലെത്തുക എന്നാണ് അക്രമിന്റെ പ്രവചനം.

സ്വന്തം ടീമായ പാകിസ്താനെയും ഇംഗ്ലണ്ടിനെയും ഒഴിവാക്കിയിട്ടുള്ള അക്രമിന്റെ പ്രവചനം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ‌സ്വന്തം മണ്ണിലാണ് മത്സരം നടക്കുന്നത് എന്നതും മികച്ച സ്പിന്‍ നിരയുള്ളതും ഇന്ത്യയ്ക്ക് കരുത്താകുമെന്ന് അക്രം പറയുന്നു. അതേസമയം ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് ഓസ്ട്രേലിയ എന്നതും ദക്ഷിണാഫ്രിക്കയും ശക്തമായ നിരയാണെന്നും അക്രം ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പിൽ ന്യൂസിലാന്‍ഡിന്റെ സ്ഥിരതയാണ് 4 ടീമുകളില്‍ ന്യൂസിലന്‍ഡ് ഇടം നേടാനുള്ള കാരണമായി അക്രം പറയുന്നത്.

Content Highlights: T20 World Cup 2026 Wasim Akram Prediction

To advertise here,contact us