യുപി വാരിയേഴ്‌സിനെ തകർത്തു; വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്ക് ആദ്യ ജയം

വനിതാ പ്രീമിയർ ലീഗിൽ ആദ്യ ജയവുമായി ഡൽഹി ക്യാപിറ്റൽസ്

വനിതാ പ്രീമിയർ ലീഗിൽ ആദ്യ ജയവുമായി ഡൽഹി ക്യാപിറ്റൽസ്. യുപി വാരിയേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ജെമീമ റോഡ്രിഗസും സംഘവും തകർത്തുവിട്ടത്.

ആദ്യം ബാറ്റ് ചെയ്ത യുപി എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയപ്പോൾ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഡൽഹിക്ക് വേണ്ടി ലിസെല്ലെ ലീ 67 റൺസും ഷെഫാലി വർമ 36 റൺസും നേടി തിളങ്ങി. ജെമീമയും ലൗര വോൾവർഡും 21 റൺസ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുപിക്ക് വേണ്ടി മെഗ് ലാനിങ് 54 റൺസും ഹാർലീൻ ഡിയോൾ 47 റൺസും നേടി. ലിച്ച്ഫീൽഡ് 27 റൺസും നേടി. യുപി വാരിയേഴ്‌സിന്റെ സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

Content Highlights:Delhi beats UP Warriors; first win in Women's Premier League

To advertise here,contact us