വിജയ് ഹസാരെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജയിച്ച് വിദർഭയും പഞ്ചാബും. ഡൽഹിയെ 76 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയപ്പോൾ ഡൽഹിയുടെ മറുപടി 224 റൺസിൽ അവസാനിച്ചു. വിദർഭയ്ക്ക് വേണ്ടി 86 റൺസ് നേടിയ യാഷ് റാത്തോഡാണ് കളിയിലെ താരം.
മധ്യപ്രദേശിനെതിരെ 183 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് പഞ്ചാബ് സെമിയിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടി. മധ്യപ്രദേശിന്റെ മറുപടി ബാറ്റിങ് 162 റൺസിൽ അവസാനിച്ചു. 88 റൺസ് നേടിയ പഞ്ചാബ് ഓപണർ പ്രഭ്സിമ്രാൻ സിങാണ് കളിയിലെ താരം.
ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ കർണാടകയും സൗരാഷ്ട്രയും വിജയിച്ചിരുന്നു. സെമിഫൈനലിൽ പഞ്ചാബും സൗരാഷ്ട്രയുമാണ് ഏറ്റുമുട്ടുക. മറ്റൊരു സെമിയിൽ കർണാടകയും വിദർഭയും ഏറ്റുമുട്ടും.
Content Highlights: Vijay Hazare quarter-finals; Vidarbha defeats Delhi; Punjab defeats Madhya Prades