കാണടാ നമ്മുടെ സഞ്ജുവിന്റെ റേഞ്ച്!; ടി 20 വേൾഡ് കപ്പ് പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് ഷെഫാലി

ടി 20 ലോകകപ്പിന് മുന്നോടിയായി ഐ സി സി പുറത്തിറക്കിയ പ്രോമോ വീഡിയോയിലും താരമായി മലയാളി താരം സഞ്ജു സാംസൺ.

ടി 20 ലോകകപ്പിന് മുന്നോടിയായി ഐ സി സി പുറത്തിറക്കിയ പ്രോമോ വീഡിയോയിലും താരമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ വനിതാ ടീമിലെ സ്റ്റാർ താരങ്ങളായ ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ , ദീപ്തി ശർമ എന്നിവർ അണിനിരക്കുന്ന പ്രോമോ വീഡിയോയിൽ ഷെഫാലി ധരിച്ചിരിക്കുന്നത് സഞ്ജുവിന്റെ ജേഴ്‌സിയാണ്. ദീപ്തി ഹാർദിക് പാണ്ഡ്യയുടെയും ജെമീമ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും പേരുള്ള ജേഴ്‌സിയാണ് ധരിച്ചിരിക്കുന്നത്.

ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് നടക്കുക. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ചരിത്രം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസൺ ടീമിലുള്ളത് മലയാളികൾക്ക് ഇരട്ടി ആവേശമാകും.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിങ് , ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാൻ കിഷൻ.

Content Highlights-Shefali wears Sanju samson's jersey in T20 World Cup promo, viral

To advertise here,contact us