വെടിക്കെട്ടുമായി ഗ്രേസും സ്‌മൃതിയും; യുപിയെ ഒമ്പത് വിക്കറ്റിന് തകർത്തു; WPL ൽ ആർസിബിക്ക് രണ്ടാം ജയം

വെടിക്കെട്ടുമായി ഗ്രേസും സ്‌മൃതിയും; യുപിയെ ഒമ്പത് വിക്കറ്റിന് തകർത്തു; WPL ൽ ആർസിബിക്ക് രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ യു പി വാരിയേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. യുപി മുന്നോട്ടുവെച്ച 144 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ ആർസിബി മറികടന്നു.

40 പന്തിൽ 85 റൺസുമായി വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ച വെച്ച ഓസീസ് താരം ഗ്രേസ് ഹാരിസിന്റെയും പുറത്താകാതെ 47 റൺസ് നേടിയ സ്‌മൃതി മന്ദാനയുടെയും മികവിലാണ് ആർസിബി അനായാസ വിജയം നേടിയത്. അഞ്ചു സിക്‌സറും 10 ഫോറുകളും അടക്കംയിരുന്നു ഗ്രേസിന്റെ ഇന്നിങ്‌സ്. സ്മൃതി ഒമ്പത് ഫോറുകൾ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ യുപിക്കായി ദീപ്തി ശർമ(45 ), ഡിയേന്ദ്ര ഡോട്ടിൻ (40 ) എന്നിവരാണ് തിളങ്ങിയത്.

രണ്ട് മത്സരങ്ങളും ജയിച്ച് ആർസിബി ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. രണ്ട് മത്സരങ്ങളും തോറ്റ യുപി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

Content Highlights: WPL; rcb win over up warriors

To advertise here,contact us