വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച് കർണാടക. മലയാളി താരങ്ങളുടെ മികവിലാണ് ശക്തരായ മുംബൈയെ കർണാടക തോൽപ്പിച്ചത്. ഒമ്പത് വിക്കറ്റിനായിരുന്നു ജയം.
ദേവ്ദത്ത് പടിക്കൽ 81 റൺസും കരുൺ നായർ 74 റൺസും നേടി. 95 പന്തിൽ 11 ഫോറുകൾ അടക്കമായിരുന്നു പടിക്കലിന്റെ ഇന്നിങ്സ്. കരുൺ 80 പന്തിൽ 11 ഫോറുകൾ അടക്കമാണ് 74 റൺസ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 254 റൺസ് നേടിയത്. മുംബൈയ്ക്ക് വേണ്ടി ഷംസ് മുലാനി 86 റണ്സെടുത്തു. സായ്രാജ് പാട്ടീല് (33), സിദ്ധേഷ് ലാഡ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കര്ണാടകയ്ക്ക് വേണ്ടി വിദ്യാധര് പാട്ടീല് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മഴ പെയ്തപ്പോൾ കർണാടകയുടെ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് വിജയം ഉറപിപ്പിച്ചു. മറ്റൊരു ക്വാർട്ടർ ഫൈനലൽ പോരാട്ടത്തിൽ ഉത്തർപ്രദേശിനെ സൗരാഷ്ട്ര 17 റൺസിന് തോൽപ്പിച്ചു.
Content Highlights:Vijay Hazare Trophy Quarterfinals: Karnataka Beat Mumbai To Enter Semis