ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകുകയാണ്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോദര സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ ഇതിഹാസ താരങ്ങൾ കളിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം.
ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ പരമ്പരയിൽ പ്ലെയർ ഓപ് ദി സീരീസായ വിരാട് മികച്ച ഫോമിലാണുള്ളത്. ഈ പരമ്പരയിൽ പുതിയ റെക്കോർഡുകൾ തേടിയാണ് വിരാട് കോഹ്ലിയിറങ്ങുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ച്വറി തികക്കുന്ന താരമെന്ന റോക്കോർഡ് സ്വന്തമാക്കാൻ വിരാട്ടിന് സാധിക്കും. നിലവിൽ 34 വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ വിരാട് ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്.
സച്ചിൻ ഖ്ടുൽകകറും ഇത്ര്യും വേദിയിൽ തന്നെയാണ് ഏകദിന സെഞ്ച്വറികൾ നേടിയത്. ഇത് കൂടാതെ അന്താരാഷ്ട് ക്രിക്കറ്റിൽ 28000 റൺസ് തികക്കാൻ വെറും 25 റൺസ് കൂടി മതി. ഏറ്റവും വേഗത്തിൽ സ്വന്തമാക്കുന്ന താരമാകാനും വിരാടിനാകും. ഇതിന് മുമ്പ് സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗാക്കാരയും മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.
പരമ്പരയിൽ 42 റൺസ് നേടിയാൽ സംഗക്കാരയെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടുന്ന രണ്ടാമത്തെ താരമാകാൻ വിരാട്ടിനാകും.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങൾ
സച്ചിൻ ടെൻണ്ടുൽക്കർ -34,357കുമാർ സംഗക്കാര - - 28,016വിരാട് കോഹ്ലി - 27,975
ഉച്ച കഴിഞ്ഞ് 1.30നാണ് ആദ്യ മത്സരം ആരംഭിക്കുക. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ഉപനായകൻ ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിലേക്ക് തിരിച്ചെത്തും.
Content Highlights- Virat sets to records against nz in first match