അടിക്കേണ്ടത് രണ്ട് സിക്‌സറുകൾ മാത്രം; ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ച ബാറ്ററാണ് രോഹിത് ശർമ

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകുകയാണ്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോദര സ്‌റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ ഇതിഹാസ താരങ്ങൾ കളിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ച ബാറ്ററാണ് രോഹിത് ശർമ. 648 സിക്‌സർ ഇതിനോടകമടിച്ച രോഹിത്തിന്രണ്ട് സിക്‌സർ കൂടി നേടിയാൽ 650 സിക്‌സറെന്ന മാന്ത്രിക നമ്പറിലെത്താം.

രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ൽ 553 സിക്‌സറുകളും മൂന്നാമതുള്ള ഷാഹിദ് അഫ്രീദി 476 സിക്‌സറുകളുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറെന്ന അഫ്രീദിയുടെ നേട്ടം അടുത്തിടെ രോഹിത് തകർത്തിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 1.30നാണ് ആദ്യ ഏകദിനം.

ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്‌സൺ, ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്‌സ്, ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ റേ, വിൽ യംഗ്.

ഇന്ത്യൻ ടീം- ശുഭ്മeൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ.

Content Highlights- Rohit Sharma needed two sixes to achieve 650 sixes in INTL cricket

To advertise here,contact us