ഋഷഭ് പന്തിന് പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്! സഞ്ജുവിന് നറുക്ക് വീഴുമോ?

സഞ്ജു സാംസണോ ഇഷൻ കിഷനോ ആയിരിക്കും പന്തിന് പകരമായി ടീമിലെത്തിയേക്കുക.

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരം ഏകദിന പരമ്പരയിൽ നിന്നും പുറത്തായെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ അടിവയറ്റിന് പന്ത് കൊണ്ട് ഏറ് കിട്ടിയതാണ് താരത്തിന് പരിക്കേൽക്കാൻ കാരണം.

ബോൾ ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ പന്ത് പിന്നീട് ബാറ്റിങ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു. മെഡിക്കൽ ടീം ചെക്ക് ചെയ്യുകയും പരിക്ക് സീരിയസ് ആണെന്നും നിരീക്ഷിച്ചു. പരമ്പര പൂർണമായും നഷ്ടമായേക്കുമെന്നാണ് സൂചന.

പന്തിൻറെ പരിക്ക് എത്രമാത്രം ഗൗരവതരമാണെന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താരം ഇന്ന് ടീം വിട്ടേക്കുമെന്നാണ് സൂചന.

താരത്ിന്റെ പകരക്കാരനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കെ എൽ രാഹുലാണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പർ എന്നതിനാൽ ആദ്യ ഏകദിനത്തിന് മുമ്പ് പന്തിൻറെ പകരക്കാരനെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് കരുതുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണോ ഇഷൻ കിഷനോ ആയിരിക്കും പന്തിന് പകരമായി ടീമിലെത്തിയേക്കുക.

അതേസമയം ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരമാണ് സീരീസലുള്ളത്. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. ഏകദിന പരമ്പരക്ക് ശേഷ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 സീരീസിലും ഇരു ടീമുകളും ഏറ്റുമുട്ടും.

വിരോട് കോഹ്ലി, രോഹിത് ശർമ എന്നീ വെറ്ററൻ ഇതിഹാസങ്ങളെ ഗ്രൗണ്ടിൽ കാണാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ട് പരമ്പരകളിലും പ്ലെയർ ഓഫ് ദി സിരീസായിരുന്നു. പരിക്കിൽ നിന്നും മുക്തനായ ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. ഉപനായകൻ ശ്രേയസ് അയ്യരും കളത്തിലിറിങ്ങിയേക്കും.

Content Highlights- Rishab Pant Injured and might not play in nz series

To advertise here,contact us