സഞ്ജുവല്ല കിഷനുമല്ല! പന്തിന് പകരം മറ്റൊരു താരത്തെ പ്രഖ്യാപിച്ച് ബിസിസിഐ

കെ എൽ രാഹുലാണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പർ

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്ക് മുമ്പ് പരിക്കേറ്റ

റിഷഭ് പന്തിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. സഞ്ജു സാംസണോ ഇഷാൻ കിഷനോ ആയിരിക്കും പകരക്കാരൻ എന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇരുവരെയും പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ഫോമിലുള്ള ധ്രുവ് ജൂറെലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

ഇന്നലെ പരിശീലനത്തിനിടെ അടിവയറ്റിന് ബോള് കൊണ്ട് ഏറ് കിട്ടിയതാണ് പന്തിന് പരിക്കേൽക്കാൻ കാരണം. ബോൾ ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ പന്ത് പിന്നീട് ബാറ്റിങ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു. മെഡിക്കൽ ടീം ചെക്ക് ചെയ്യുകയും പരിക്ക് സീരിയസ് ആണെന്നും നിരീക്ഷിച്ചു. താരത്തിന് പരമ്പര പൂർണമായും നഷ്ടമാകുകയും ചെയ്തു.

കെ എൽ രാഹുലാണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പർ. താരത്തിന് ബാക്കപ്പായാണ് ജൂറെലെത്തുന്നത്. അതേസമയം ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരമാണ് സീരീസലുള്ളത്. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. ഏകദിന പരമ്പരക്ക് ശേഷ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 സീരീസിലും ഇരു ടീമുകളും ഏറ്റുമുട്ടും.

Content Highlights- BCCI announces Dhruv Jurel as Rishabh Pant's Replacement

To advertise here,contact us