ആശാ ശോഭനയുടെ പോരാട്ടം വിഫലം; വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെ എറിഞ്ഞിട്ട് ഗുജറാത്ത്‌

യുപി വാരിയേഴ്സിനെ തോൽപ്പിച്ചാണ് ​ഗുജറാത്ത് വരവറിയിച്ചത്

ആശാ ശോഭനയുടെ പോരാട്ടം വിഫലം; വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെ എറിഞ്ഞിട്ട് ഗുജറാത്ത്‌
dot image

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്‍റ്സിന് വിജയത്തുടക്കം. യുപി വാരിയേഴ്സിനെ 10 റൺസിന് തോൽപ്പിച്ചാണ് ​ഗുജറാത്ത് വരവറിയിച്ചത്. ​ഗുജറാത്ത് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ യുപി വാരിയേഴ്സിന് നിശ്ചിത 20 ഓവറിൽ‌ എട്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, സോഫി ഡിവെെൻ, ജോർജിയ വെയർഹാം എന്നിവരുടെ ബോളിങ് മികവാണ് ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്. 40 പന്തില്‍ 78 റണ്‍സെടുത്ത ഫോബെ ലിച്ച്ഫീൽഡാണ് യുപി വാരിയേഴ്സിന്റെ ടോപ് സ്കോറർ. വാലറ്റത്ത് മലയാളി താരം ആശ ശോഭന പുറത്താകാതെ 27 റൺസെടുത്തെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ‌ നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. 65 റൺസെടുത്ത ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ (44), സോഫി ഡിവൈന്‍ (38) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.

Content Highlights: WPL 2026, Gujarat Giants vs UP Warriorz: Gujarat Giants Beat UP Warriorz By 10 Runs

dot image
To advertise here,contact us
dot image