വനിതാ പ്രീമിയർ ലീഗ് പുതിയ സീസണിന് ഇന്നലെ തുടക്കമായിരുന്നു. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ബെംഗളൂരു വിജയം കാണുകയായിരുന്നു.
ഇപ്പോഴിതാ മത്സരത്തിന് മുമ്പുള്ള സ്മൃതി മന്ഥാനയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരു ക്യാമറപേഴ്സനോട് താരം അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
മത്സരത്തിന് മുന്നോടിയായി പരിശിലനം നടത്തുമ്പോഴായിരുന്നു സംഭവം. ഗ്രൗണ്ടിൽ ബൗണ്ടറി ലൈനിന്റെ ഒരുവശത്ത് നിന്ന് താരം ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു. അതിനിടെയിൽ ക്യാമറാമാൻ സ്മൃതിയുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ബാറ്റുചെയ്യുന്നതിന്റെ വളരെ അടുത്തെത്തി ക്യാമറാമാൻ വീഡിയോ പകർത്താൻ തുടങ്ങി. അപ്പോൾ സ്മൃതി പ്രതികരിക്കുകയായിരുന്നു. എന്താ ചെയ്യുന്നത് എന്നായിരുന്നു സ്മൃതി ക്യാമറമാനോട് പ്രതികരിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് വീശിയ മുംബൈ സജീന സജീവന്റെ മികവിൽ (25 പന്തിൽ 45) മികവിൽ 154 റൺസ് നേടി. പിന്തുർന്ന ആർസിബി അവസാന പന്തിൽ ലക്ഷ്യം കണ്ടു. നാല് വിക്കറ്റും 63 റൺസും നേടിയ നദീൻ ഡി ക്ലാർക്കാണ് കളിയിലെ താരം. മന്ഥാന 18 റൺസ് നേടി.
Content Highlights-Smrithy Mandana reacts to cameraperson for coming to close