സഞ്ജുവിന് ക്ലാസെടുത്ത് സാക്ഷാല്‍ യുവരാജ്; ടി20 ലോകകപ്പ് തീപാറും, വീഡിയോ ഏറ്റെടുത്ത് ആരാധകർ

യുവരാജ് സിങ് ​ഗ്രൂം ചെയ്യുന്ന സഞ്ജു ടി20 ലോകകപ്പിൽ വെടിക്കെട്ട് ഫോമിൽ ബാറ്റുചെയ്യുന്നത് കാണാനുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ‌

2026 ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍. ഇത്തവണ ലോകകപ്പിന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് വേണ്ടി മികച്ച പരിശീലനമാണ് മലയാളിതാരം നടത്തുന്നത്.

ഇപ്പോഴിതാ ഇന്ത്യയുടെ ഇതിഹാസ താരം യുവരാജ് സിങ്ങില്‍ നിന്ന് സഞ്ജു ബാറ്റിങ് ടിപ്പുകള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെറ്റ്സിൽ സഞ്ജുവിന് ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെ‌യ്തു. ഇതോടെ യുവരാജ് സിങ് ​ഗ്രൂം ചെയ്യുന്ന സഞ്ജു ടി20 ലോകകപ്പിൽ വെടിക്കെട്ട് ഫോമിൽ ബാറ്റുചെയ്യുന്നത് കാണാനുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ‌.

Sanju Samson training session with Yuvraj Singh ❤️‍🔥@YUVSTRONG12 @IamSanjuSamson pic.twitter.com/gBc04dbKXs

വീഡിയോ വൈറലായതോടെ ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ യുവരാജ് വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയുടെ നിരവധി യുവതാരങ്ങള്‍ക്ക് വഴികാട്ടിയായ യുവരാജ് അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നീ താരങ്ങളുടെ മെന്റര്‍ കൂടിയാണ്. ഇതില്‍ ഗില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ്. അഭിഷേക് ടി20യില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായും മാറി. ഇപ്പോള്‍ സഞ്ജുവിന്റെയും മെന്ററായി യുവരാജ് മാറുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

Content Highlights: Sanju Samson receiving batting tips from Yuvraj Singh ahead of T20 World Cup, Viral video sparks buzz

To advertise here,contact us