എം ജി സർവകലാശാല ക്രിക്കറ്റ്: സെന്റ് പോൾസ് കോളേജിന് കിരീടം

ഫൈനലിൽ തൃക്കാക്കര ഭാരത മാതാ കോളേജിനെയാണ് പരാജയപ്പെടുത്തിയത്

എം ജി സർവകലാശാലാ അന്തർ കലാലയ ക്രിക്കറ്റ് ടൂർണമെന്റിൽ കളമശ്ശേരി സെന്റ് പോൾസ് കോളേജ് ജേതാക്കളായി. സെന്റ് പോൾസ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ തൃക്കാക്കര ഭാരത മാതാ കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

നിശ്ചിത 20 ഓവറിൽ ഇരു ടീമുകളും 140 റൺസ് വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും‌ പോയിന്റുകളുടെയും റൺറേറ്റിന്റെയും കരുത്തിൽ സെന്റ് പോൾസ് കിരീടം സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ മികച്ച ബൗളറായി ആദിത്യ വിനോദിനെയും 'പ്ലേയർ ഓഫ് ദി ടൂർണമെന്റ്' ആയി റിയ ബഷീറിനെയും തിരഞ്ഞെടുത്തു.

ഇഡിസിഎ പ്രസിഡന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ സെന്റ് പോൾസ് കോളേജ് മാനേജർ റവ. ഫാ. വർഗീസ് വലിയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. പ്രമദ രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Content Highlights: MG university inter collegiate Men's cricket tournament; St. Paul's College Kalamassery champions

To advertise here,contact us