'കുട്ടിക്യാപ്റ്റ'നായി ചരിത്രം കുറിച്ചു; റെക്കോര്‍ഡില്‍ സ്മൃതി മന്ദാനയെ മറികടന്ന് ജെമീമ

ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായാണ് ജെമീമ കളത്തിലിറങ്ങുന്നത്

'കുട്ടിക്യാപ്റ്റ'നായി ചരിത്രം കുറിച്ചു; റെക്കോര്‍ഡില്‍ സ്മൃതി മന്ദാനയെ മറികടന്ന് ജെമീമ
dot image

2026 വനിതാ പ്രിമീയർ ലീഗിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായാണ് ജെമീമ കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്റ്റനായി കളത്തിൽ ഇറങ്ങിയതോടെ താരം റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്.

വനിതാ പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായാണ് ജെമീമ മാറിയിരിക്കുന്നത്. തന്റെ 25ാം വയസിലാണ് ജെമീമയുടെ നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ സ്‌മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം. 2023ൽ സ്‌മൃതി 26ാം വയസിലാണ് ആർസിബിയെ നയിച്ചത്.

നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആർസിബിക്കെതിരെ ഹർമൻപ്രീത് സംഘവും പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചു വരാനായിരിക്കും മുംബൈ ലക്ഷ്യമിടുന്നത്. അതേസമയം ജെമീമയുടെ കീഴിൽ വിജയിച്ച് വരവറിയിക്കാനായിരിക്കും ഡല്‍ഹി ശ്രമിക്കുക.

Content Highlights: Jemimah Rodrigues became the youngest captain in Women's Premier League, surpassing Smriti Mandhana's previous record

dot image
To advertise here,contact us
dot image