മുംബൈ ഇന്ത്യന്‍സിനെ കരകയറ്റി സജന; വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് 155 റണ്‍സ് വിജയലക്ഷ്യം

മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് കരുത്തായത്

വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 155 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് കരുത്തായത്.

മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് കരുത്തായത്. 25 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 45 റണ്‍സ് നേടിയ സജനയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നിക്കോള ക്യാരിക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും സജനയ്ക്ക് സാധിച്ചു. 29 പന്തില്‍ നാല് ബൗണ്ടറിയടക്കം 40 റണ്‍സ് നേടിയാണ് നിക്കോള പുറത്തായത്.

ഓപ്പണര്‍ ഗുനാലന്‍ കമാലിനി (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഓപ്പണര്‍ അമേലിയ കെര്‍ (4), നാറ്റ് സ്‌കീവര്‍-ബ്രണ്ട് (4) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്ക് വേണ്ടി നദീന്‍ ക്ലെര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Content Highlights: WPL 2026, MI vs RCB: Sajana-Carey partnership takes Mumbai Indians to 154/6 in 20 overs

To advertise here,contact us