മുസ്തഫിസുർ റഹ്മാൻ, ഇന്ത്യ-ബംഗ്ലാദേശ് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് പിൻവലിച്ച് ഇന്ത്യൻ കമ്പനിയായ എസ് ജി. ബംഗ്ലാദേശേ് താരങ്ങളുടെ ബാറ്റ് സ്പോൺസർഷിപ്പിൽ നിന്നാണ് സ്പോർട്സ് ഉപകരണ നിർമാതാക്കളായ എസ് ജി പിൻമാറിയത്.
ബംഗ്ലാദേശ് ടീം ക്യാപ്റ്റൻ ലിറ്റൺ ദാസ്, മോമിനുൽ ഹഖ്, യാസിർ റാബി എന്നിവരാണ് ബാറ്റിൽ എസ് ജിയുടെ സ്പോൺസർഷിപ്പുള്ള താരങ്ങൾ. സ്പോൺസർഷിപ്പ് പിൻവലിച്ചകാര്യം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ എസ് ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
എസ്ജിക്ക് പിന്നാലെ മറ്റ് പ്രമുഖ കമ്പനികളും ബംഗ്ലാദേശ് താരങ്ങളുടെ സ്പോൺസർഷിപ്പിൽ നിന്നും മാറാനുള്ള സാധ്യതകളുണ്ട്. സറീൻ സ്പോർട്സ് ഇൻഡസ്ട്രീസും(എസ് എസ്) സ്പോൺസർഷിപ്പ് പിൻവലിച്ചാൽ പല പ്രമുഖ ബംഗ്ലാദേശ് താരങ്ങളുടെയും ബാറ്റിലെ സ്പോൺസർഷിപ്പ് നഷ്ടടാമവും. ഇന്ത്യൻ കമ്പനികൾ കൂട്ടത്തോടെ സ്പോൺസർഷിപ്പ് പിൻവലിച്ചാൽ ബംഗ്ലദേശ് താരങ്ങൾക്ക് വൻ വരുമാന നഷ്ടമാകും ഉണ്ടാകുക. എന്നാൽ കളിക്കാരുടെ വ്യക്തിഗത സ്പോൺസർഷിപ്പ് നഷ്ടമാവുന്നതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കളിക്കാരും സ്പോൺസറും തമ്മിലുള്ള പ്രശ്നമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻറെ നിലപാട്.
Content Highlights- Reports Says SG will end their sponsorship with bangladesh players