വിജയ് ഹസാരെ ട്രോഫിയിലെ നിർണായക പോരാട്ടത്തിൽ തമിഴ്നാടിനോട് തോറ്റ് കേരളം. തോൽവിയോടെ കേരളം ക്വാർട്ടർ കാണാതെ പുറത്തായി. തമിഴ്നാട് മുന്നോട്ടുവെച്ച 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 218 റൺസിൽ ഓൾ ഔട്ടായി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് വിക്കറ്റ് കീപ്പര് ബാറ്റര് എന് ജഗദീശന്റെ സെഞ്ച്വറി കരുത്തിലാണ് 50 ഓവറില് 8 വിക്കറ്റ് നഷ്ടത്തില് 294 റണ്സെടുത്തത്. ഓപ്പണറായി ഇറങ്ങിയ ജഗദീശന് 126 പന്തില് 139 റണ്സെടുത്ത് തമിഴ്നാടിന്റെ ടോപ് സ്കോററായി.
ഭൂപതി വൈഷ്ണവ് കുമാര് (35 ), എസ് ആര് ആതിഷ് (33 ,) ആന്ദ്രെ സിദ്ധാര്ത്ഥ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി ഏദന് ആപ്പിള് ടോം 6 വിക്കറ്റ് വീഴ്ത്തി. 46 റണ്സ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി രോഹൻ കുന്നുമ്മൽ 73 റൺസ് നേടി. ബാബ അപരാജിത്, വിഷ്ണു വിനോദ് എന്നിവർ 35 റൺസ് വീതം നേടി. നാല് വിക്കറ്റ് വീതം നേടിയ സച്ചിൻ രാതി, മുഹമ്മദ് അലി എന്നിവർ നാല് വിക്കറ്റ് വീതം നേടി.
Content Highlights- kerala lost to thamilnadu in vijay hazare trophy; out from tournment