വിജയ് ഹസാരെ ട്രോഫിയില് ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് ഹാര്ദ്ദിക് പാണ്ഡ്യ. ചണ്ഡീഗഡിനെതിരായ മത്സരത്തില് ബറോഡയ്ക്കായി 31 പന്തില് 75 റൺസാണ് ഹാര്ദ്ദിക് പാണ്ഡ്യ നേടിയത്. ക്രീസിൽ ആറാമാനായി എത്തിയ താരം 241.94 സട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. 9 സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഹാര്ദ്ദിക്കിന്റെ ഇന്നിംഗ്സ്. 19 പന്തിലാണ് താരം അർധ ശതകം തൊട്ടത്
ഹാര്ദ്ദിക്കിനെ കൂടാതെ പ്രിയാൻഷു മോളിയയും വിഷ്ണു സോളങ്കിയും ജിതേഷ് ശർമയും തിളങ്ങി. 91 റൺസുമായി പ്രിയാൻഷു ഇപ്പോഴും ക്രീസിലുണ്ട്. വിഷ്ണു സോളങ്കി 54 റൺസെടുത്തും ജിതേഷ് ശർമ 73 റൺസെടുത്തും പുറത്തായി.
40 ഓവർ പിന്നിടുമ്പോൾ 338 റൺസിന് ആറ് എന്ന നിലയിലാണ് ബറോഡ. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു ബറോഡ.
Content Highlights-