തൂക്കിപറത്തൽ! യൂത്ത് ഏകദിനത്തിൽ വൈഭവിന് തകർപ്പൻ സെഞ്ച്വറി

മറുവശത്ത് മലയാളി താരം ആരോൺ ജോർജ് 88 റൺസുമായി ക്രീസിൽ നിൽപ്പുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം യൂത്ത് ഏകദിനത്തിൽ വൈഭവ് സൂര്യവംശിക്ക് തകർപ്പൻ സെഞ്ച്വറി. 63 പന്തിൽ ആറ് ഫോറും എട്ട് സിക്‌സറുമടിച്ചാണ് താരം ശതകം പൂർത്തിയാക്കിയത്. മറുവശത്ത് മലയാളി താരം ആരോൺ ജോർജ് 88 റൺസുമായി ക്രീസിൽ നിൽപ്പുണ്ട്.

തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച വൈഭവ് പവർപ്ലേക്ക് ശേഷം ബൗളർമാർക്ക് ബഹുമാനം നൽകാനും മറന്നില്ല. യൂത്ത് ക്രിക്കറ്റിൽ താരത്തിന്റെ മികച്ച ഫോം തുടരുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 204 രൺസാണ് ഇന്ത്യൻ സ്‌കോർബോര്ഡിലുള്ളത്.

പരമ്പരയില ആദ്യ രണ്ട് മത്സരവും വിജയിച്ച യുവ ഇന്ത്യ ഈ മത്സരം വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യത്തിലാണ്.

Content Highlights- Vaibhav Suryavanshi 100 in third youth odi against Sa

To advertise here,contact us